കണ്ണൂർ: കോണ്‍ഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട എ.പി. അബ്ദുള്ളക്കുട്ടി വിദൂഷക വേഷം കെട്ടുന്ന പാർലമെന്ററി വ്യാമോഹിയെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി.
ബിജെപിയുമായി കച്ചവടം ഉറപ്പിച്ച ശേഷമാണ് അബ്ദുള്ളക്കുട്ടി മോദിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നും പാച്ചേനി മാധ്യമങ്ങളോട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ. സുധാകരനെ തോൽപ്പിക്കാൻ അബ്ദുള്ളക്കുട്ടി ശ്രമിച്ചെന്നും പാച്ചേനി ആരോപിച്ചു.