കൊച്ചി: നിപ ബാധിച്ച് ചികിത്സയിലിരിക്കുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. നിപ രോഗബാധയുമായി ബന്ധപ്പെട്ട് വിവിധ പഠനങ്ങള്‍ക്കായി എത്തിയ വിദഗ്ദ്ധ സംഘങ്ങളെല്ലാം തന്നെ മടങ്ങി. നിപ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടര്‍ന്നുവരുന്നു.
കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ തുടരുന്നുണ്ട്. സംശയ നിവാരണത്തിനായി രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ആരോഗ്യവകുപ്പിന്റെ സേവന വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. രോഗിയുമായി സമ്പർക്കക്കമുണ്ടായ 330 പേരുടെ പട്ടികയില്‍ നിലവില്‍ 278 പേരാണുള്ളത്.
സമ്പർക്കപ്പട്ടികയില്‍ ഉള്ളവരെ അതത് ജില്ലകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. കൂടുതൽ വിവരങ്ങള്‍ക്ക് : 0484 2368802 / 2373616.