ജിദ്ദ: സൗദിലെ നജ്റാനില്‍ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ 11 പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആറുപേര്‍ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഉള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.തീപിടിച്ച കെട്ടിടത്തിലെ വെന്റിലേഷന്‍ സൗകര്യമില്ലാത്ത മൂന്നു മുറികളില്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിക്കായിരുന്നു തീപ്പിടുത്തമുണ്ടായത്. അഗ്നിബാധയുടെ കാരണം അധികൃതര്‍ അന്വേഷിച്ചു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.