റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്ക് പ്രതിദിന സര്‍വീസ് പുനരാരംഭിച്ചുവെന്നും കഴിഞ്ഞ ജൂലൈയില്‍ നിര്‍ത്തി വെച്ചതിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങുന്നതെന്നും യാത്രക്കാര്‍ക്ക് വെബ്സൈറ്റ് വഴി ബുക്കിംഗ് തുടങ്ങാമെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു.
യുഎഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള പ്രവേശനവിലക്കും സൗദിയില്‍ നിന്ന് സൗദി പൗരന്മാര്‍ക്ക് ഈ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും കഴിഞ്ഞ ദിവസം സൗദി ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചിരുന്നു.
ഇതനുസരിച്ച് ഈ മൂന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സൗദി അംഗീകരിച്ച വാക്സിനേഷന്‍ പൂര്‍ത്തിയാക്കി പിസിആര്‍ ടെസ്റ്റെടുത്ത് മുഖീമില്‍ രജിസ്റ്റര്‍ ചെയ്ത് സൗദിയിലേക്ക് വരാവുന്നതാണ്. ഇവിടെയെത്തിയാല്‍ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍, ഇന്ത്യയടക്കം ഇപ്പോഴും പ്രവേശനവിലക്കുള്ള രാജ്യങ്ങളില്‍ 14 ദിവസത്തി നിടെ യാത്ര ചെയ്തവര്‍ക്ക് ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഈ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.