ജിദ്ദ • സൗദി അറേബ്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട വനിതയുള്‍പ്പെടുന്ന 17 അംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 15 പേര്‍ സൗദി സ്വദേശികളാണ്. യെമന്‍, പലസ്തീന്‍, ഇൗജിപ്ത് സ്വദേശികളാണ് മറ്റുള്ളവരെന്ന് മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍കി പറഞ്ഞു. ഇവരില്‍ നിന്ന് ബെല്‍റ്റ് ബോംബും മറ്റും നിര്‍മിക്കാനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായി സൗദി പ്രസ് ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.ഖുലൂദ് മുഹമ്മദ് മന്‍സൂര്‍ അല്‍ റുകൈബിയാണ് അറസ്റ്റിലായ വനിത. അഹമദ് മുഹമ്മദ് അഹമ്മദ് അല്‍ ബന്നാഒ അസിരി, ഇസ്മായീല്‍ സഅദി അല്‍ ബെഷ്‍രി, ഹമദ് അബ്ദുല്ല മുഹമ്മദ് അല്‍ മൂസ, ഖാലിദ് മഷ്‌ആല്‍ ഖാലിദ് അല്‍ ഉതൈബി, ഖാലിദ് അഹമ്മദ് സഅദ് അല്‍ മാലിക്, ബന്തര്‍ സുല്‍ത്താന്‍ ബാഖിത് അല്‍ ഉതൈബി, അബ്ദുല്ല അബ്ദുല്‍റഹ്മാന്‍ തൈവിര്‍ അല്‍ തൈവിര്‍, അബ്ദുല്ല സാലിഹ് സല്‍മാന്‍ അല്‍ ഷമ്മാരി, മുഹമ്മദ് ഫഹദ് മുഹമ്മദ് അല്‍ ഖഹ്താനി, മുഹമ്മദ് അഹമ്മദ് മുഹമ്മദ് അല്‍ അഹ്മരി, നാസര്‍ മുഹമ്മദ് മന്‍സൂര്‍ അല്‍ റുകൈബി എന്നിവരാണ് മറ്റു സൗദി സ്വദേശികള്‍.ഉസാമ അബ്ദുല്ല സര്‍സര്‍ (പലസ്തീനി), അബ്ദുല്‍ റഹ്മാന്‍ ഫാരിസ് അമര്‍ അല്‍ മര്‍റി (യെമന്‍), ഉമര്‍ അബ്ദു അബ്ദുല്‍ ഹമീദ് അല്‍ സുഗ് ബി (ഇൗജിപ്ത്) എന്നിവരാണ് മറ്റുള്ളവര്‍.
സാധാരണ ജനങ്ങള്‍, മതപണ്ഡിതര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സൈനിക താവളങ്ങള്‍, സാമ്ബത്തിക കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് ഭീകരാക്രമണത്തിന് സംഘം ലക്ഷ്യമിട്ടിരുന്നത്. ഇവര്‍ ദാഇഷ് രാജ്യാന്തര തീവ്രവാദ ഗ്രൂപ്പിന് സാങ്കേതിക സഹായമുള്‍പ്പെടെ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.