സൗദി അറേബ്യയില്‍ ഇനി ഒരിക്കലും പൊതുമാപ്പ് ഉണ്ടാവില്ലെന്ന് അധികൃതര്‍

212

റിയാദ്: സൗദി അറേബ്യയില്‍ ഇനി ഒരിക്കലും പൊതുമാപ്പ് ഉണ്ടാവില്ലെന്ന് പാസ്പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ അറിയിച്ചു. ഈ വര്‍ഷം നടത്തിയ പൊതുമാപ്പ് അവസാനിക്കെ ആറ് ദിവസത്തിനിടെ ഏഴായിരം നിയമലംഘകര്‍ രാജ്യം വിട്ടതായി അദ്ദേഹം പറഞ്ഞു. റിയാദ് മലസിലെ ഫൈനല്‍ എക്സിറ്റ് അനുവദിക്കുന്ന പാസ്പോര്‍ട്ട് കേന്ദ്രം സന്ദര്‍ശിച്ചതിനു ശേഷമാണ് മേജര്‍ പുതിയ തീരുമാനം അറിയിച്ചത്. സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിയ വിദേശികളില്‍ കൂടുതല്‍ പാക്കിസ്ഥാന്‍ പൗരന്മാരാണ്. രണ്ടാമത് ഇന്ത്യക്കാരും. തീര്‍ത്ഥാടനം, ബിസിനസ്സ്, വിസിറ്റിങ് എന്നിവയ്ക്കായി എത്തിയിട്ട് സൗദിയില്‍ തങ്ങിയവരാണ് അധികവും.

NO COMMENTS

LEAVE A REPLY