പൊതുമാപ്പിന്റെ കാലാവധി നീട്ടിനല്‍കില്ലെന്ന് സൗദി

182

റിയാദ്: പൊതുമാപ്പിന്റെ കാലാവധി നീട്ടിനല്‍കില്ലെന്ന് സൗദി ആഭ്യന്തരമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. രാജ്യത്തുള്ള മുഴുവന്‍ താമസ, തൊഴില്‍ നിയമ ലംഘകരും ജൂണ്‍ 25നുമുമ്പ് രാജ്യം വിടണമെന്നതാണ് അറിയിപ്പ്. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ പങ്കെടുത്ത കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് സൗദി അറേബ്യ ഇക്കാര്യം വ്യക്തമാക്കിയത്. നിയമലംഘകരായ ഒരാളെയും സൗദിയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ഇവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശ്, പാകിസ്താന്‍, യെമെന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, എത്യോപ്യ, നൈജീരിയ, ഈജിപ്ത്, സുഡാന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY