റിയാദ്: സൗദി അറേബ്യയിൽ മൂന്ന് കമ്പനികൾ പൂട്ടി പോയത് കാരണം ദുരിതത്തിലായ തൊഴിലാളികൾ മറ്റൊരിടത്തും ജോലി കിട്ടിയിട്ടില്ലെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചില പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ടാണ് വി കെ സിങ്ങ് വീണ്ടും സൗദിയിൽ എത്തിയതെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം ഇവയെന്താണെന്ന് വിശദീകരിച്ചില്ല.
മടങ്ങി വരുന്നവരെ കുറിച്ച് സംസ്ഥാനങ്ങൾക്ക് വിവരം നൽകുന്നില്ലെന്ന മന്ത്രി കെടി ജലീലിന്റെ ആരോപണം വിദേശകാര്യമന്ത്രാലയം തള്ളി. ഈ പ്രസ്താവനയോട് യോജിക്കുന്നില്ല.സ്വന്തം സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ എത്തുമ്പോൾ അവരെ സ്വന്തം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റേതാണ്.
സൗദി അറേബ്യയിൽ മൂന്ന് കമ്പനികൾ പൂട്ടിയത് കാരണം തൊഴിൽ നഷ്ടപ്പെട്ടവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.വളരെ കുറച്ച് പേരെ ഇതുവരെ മടങ്ങാൻ തയ്യാറായിട്ടുള്ളു. മറ്റ് കമ്പനികളിൽ ഇവർക്ക് ജോലി കിട്ടാനുള്ള സാദ്ധ്യത ആരായുന്നുണ്ടെന്നും ഇതല്ലെങ്കിൽ മടങ്ങുക എന്ന വഴിയെ മുന്നിലുള്ളുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യെമനിൽ ഭീകരർ തട്ടികൊണ്ട് പോയ ഫാ ടോം ഉഴുന്നാലിനെ കുറിച്ച് ഒരു പുതിയ വിവരവും ഇല്ലെന്ന് വിദേശ കാര്യ വക്താവ് പറഞ്ഞു.ഫാ.ടോം ഉഴുന്നാലിന്‍റെ 57ആം ജൻമദിനമായ ഇന്ന് അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ നടക്കുന്ന കാര്യം ചൂണ്ടികാട്ടിയപ്പോഴായിരുന്നു ഈ പ്രതികരണം.