സൗദി കിരീടാവകാശിയെ പുറത്താക്കി ; പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു

225

റിയാദ്: സൗദി കിരീടാവകാശിയെ പുറത്താക്കി. പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ തല്‍സ്ഥാനത്തുനിന്നു നീക്കിയാണ് സല്‍മാന്‍ രാജാവിന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചത്. ഉപപ്രധാനമന്ത്രി സ്ഥാനവും മുഹമ്മദ് ബിന്‍ സല്‍മാനു നല്‍കി. ഇതുസംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച രാവിലെയാണ് പുറത്തുവന്നത്. സെപ്തംബര്‍ ഒന്നിനു മക്കയില്‍ നടക്കുന്ന ചടങ്ങില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥാനമേറ്റെടുക്കും. നിലവിലെ പ്രതിരോധമന്ത്രി സ്ഥാനത്ത് മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടരും

NO COMMENTS