റിയാദ്: സൗദിയിലെ ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കുന്നു. സ്ത്രീകള്‍ക്ക് നിഷേധിച്ചിരുന്ന അവകാശങ്ങള്‍ സൗദി ഓരോന്നായി പുന:സ്ഥാപിക്കുകയാണ്. റിയാദില്‍ ഈ മാസം 12ന് അല്‍ അഹ്ലി- അല്‍ ബാറ്റിന് ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം കാണാന്‍ സ്ത്രീകളെ അനുവദിക്കുമെന്ന് സൗദി അറിയിച്ചു. ഇത് ആദ്യമായാണ് സ്ത്രീകള്‍ക്കു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ജിദ്ദയിലും ദമാമിലും നടക്കുന്ന മത്സരങ്ങള്‍ക്കും സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗദിയില്‍ കായിക മത്സരങ്ങളില്‍നിന്നും സ്റ്റേഡിയങ്ങളില്‍നിന്നും സ്ത്രീകളെ വിലക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം കടുത്ത നിയന്ത്രണങ്ങളില്‍ സൗദി ഭരണകൂടം അയവുവരുത്തുകയാണ്. കഴിഞ്ഞ ജൂണില്‍ സ്ത്രീകള്‍ക്കു വാഹനം ഓടിക്കാന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു.