ജിദ്ദ: സൗദി അറേബ്യയില്‍ സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പന്ത്രണ്ടു തരം ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശി പൗരന്മാര്‍ക്കായി സംവരണം ചെയ്തു. തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. 2018 സെപ്തംബര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
വാച്ച് വില്‍പ്പന, കണ്ണട വ്യാപാരം, മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പ്‌ന, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില്‍പന, ഫര്‍ണിച്ചര്‍, കാര്‍, മോട്ടോര്‍ ബൈക്ക് വില്‍പന, തുണിക്കട തുടങ്ങിയ മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. ആയിരക്കണക്കിന് മലയാളികളെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കും.