റിയാദ് ∙ സൗദി തലസ്ഥാനമായ റിയാദിനടുത്തെ ഫ്ലാറ്റിലുണ്ടായ വൻ അഗ്നിബാധയിൽ രണ്ട് കുടുംബത്തിലെ കുട്ടികളടക്കം ആറ് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ആറിനായിരുന്നു അപകടം. തൊട്ടടുത്തെ ഫ്ലാറ്റുകളിൽ താമസിക്കുന്ന രണ്ടു കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ആദ്യ കുടുംബത്തിലെ ഗർഭിണിയും ഭർത്താവും ഇവരുടെ ഒന്നര വയസുള്ള പെൺകുട്ടിയും രണ്ടാമത്തെ കുടുംബത്തിലെ യുവതിയും മകനും മകളും പുക ശ്വസിച്ചാണ് മരിച്ചത്. രണ്ടാമത്തെ കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു അഗ്നിബാധയുണ്ടായത്. ഭർത്താവ് ജോലിക്ക് പോയ ഉടൻ ഫ്ലാറ്റിന് അഗ്നിബാധയുണ്ടാവുകയായിരുന്നു. ഇദ്ദേഹം ഓടിയെത്തിയപ്പോഴേയ്ക്കും ഭാര്യയും മകനും മകളും മരിച്ചു കഴിഞ്ഞിരുന്നു.
അമിത തോതിലുള്ള വൈദ്യുതി പ്രവാഹമാണ് ദുരന്തത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവം സൗദിയിലെ ഫിലിപ്പീൻസ് എംബസി സ്ഥിരീകരിച്ചു. മൃതദേഹം പൊലീസ് മോർച്ചറിയിലേയ്ക്ക് മാറ്റി.