സൗദി അറേബ്യയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു

224

മനാമ: സൗദി അറേബ്യയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചീഫ് സെര്‍ജന്റ് മൂസ അലി മുഹമ്മദ് അല്‍ ഖോബി, സൈനിക ഉദ്യോഗസ്ഥന്‍ നവാഫ് അല്‍ ഒത്തെയ്ബി എന്നിവരാണ് മരിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.ദഹറന്‍ അല്‍ ജുബൈല്‍ ഹൈവേയ്ക്ക് സമീപത്തുവെച്ചായിരുന്നു അജ്ഞാതര്‍ വെടിയുതിര്‍ത്തത്.മരിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരുടേയും മൃതദേഹങ്ങള്‍ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ വെടിവെപ്പിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഭീകരവാദബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കും. കുറ്റവാളികള്‍ ഉടന്‍ പിടിയിലാവണമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അല്‍ ഖോബിയുടെ സഹോദരന്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നതിനിടെ മരണമടഞ്ഞതിനാല്‍ സുരക്ഷയ്ക്ക വേണ്ടി ത്യാഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നാല് കുട്ടികളുടെ പിതാവായ ഖോബിയുടെ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ വിധിയാണെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ക്കുന്നു.

NO COMMENTS

LEAVE A REPLY