ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ സൂചികയില്‍ സൗദി അറേബ്യ ഒന്നാമത്

29

റിയാദ്: ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ സൂചികയില്‍ അറബ് രാഷ്ട്രങ്ങളില്‍ ഒന്നാമതാണ് സൗദി. അറബ് രാജ്യങ്ങളില്‍ സാങ്കേതിക വിദ്യാ വളര്‍ച്ചയില്‍ ഒരുപടി മുന്നിലാണ് സൗദിയെന്ന് തെളിയിക്കുന്നതാണ് ഈ സൂചിക.ടോര്‍ടോയിസ് ഇന്റലിജന്‍സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിലാണ് സൗദിയുടെ നേട്ടം പറയുന്നത്.

ഗവണ്‍മെന്റ് സ്ട്രാറ്റജി സ്റ്റാന്‍ഡേര്‍ഡില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് സൗദി. ഓപ്പറേറ്റിംഗ് എന്‍വയണ്‍മെന്റ് സ്റ്റാന്‍ഡേര്‍ഡില്‍ ഒമ്ബതാം സ്ഥാനത്താണ് സൗദി. മുഹമ്മദ് ബിന്‍ സല്‍മാന് കീഴില്‍ സൗദി കൈവരിക്കുന്ന അതുല്യ നേട്ടം കൂടിയാണിത്. 143 സൂചികകളാണ് ഗ്ലോബല്‍ എഐ സൂചികയിലുള്ളത്. ഇതില്‍ അടിസ്ഥാന സൗകര്യം, പ്രവര്‍ത്തന സൗഹൃദ അന്തരീക്ഷം, പഠനം, വികസനം, സര്‍ക്കാര്‍ നയം, എന്നിവ ഉള്‍പ്പെടും. ഇതെല്ലാം ഭരണകൂട നേട്ടം കൂടിയാണ്.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഏഴ് സ്ഥാനങ്ങളാണ് സൗദി മെച്ചപ്പെടുത്തിയത്. 29ാം സ്ഥാനത്തായിരുന്നു നേരത്തെ സൗദി. ദേശീയ തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നല്‍കുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. ദേശീയ ട്രാന്‍സ്‌ഫോമേഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ കാര്യങ്ങളാണ് സൗദിയുടെ കുതിപ്പിന് പിന്നിലെന്ന് സൗദി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി പ്രസിഡന്റ് അല്‍ ഗംദി അഭിപ്രായപ്പെട്ടത്. അത് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേട്ടം കൂടിയാണ്.

അതേസമയം സൗദി ഭരണാധികാരിയുടെ വിഷന്‍ 2030ല്‍ ഇത്തരം സാങ്കേതിക വിദ്യങ്ങളെ മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിന് താല്‍പര്യപ്പെടുന്നുണ്ട്. നേരത്തെ സൗദിയില്‍ സ്ത്രീ ശാക്തീകരണ നയങ്ങള്‍ അടക്കം വലിയ കൈയ്യടി നേടിയിരുന്നു. സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതും, വനിതാ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുന്നതും വലിയ നേട്ടമായിട്ടാണ് അറബ് ലോകം കണ്ടിരുന്നത്. യാഥാസ്ഥിതിക കാഴ്ച്ചപ്പാടില്‍ നിന്ന് സൗദി അറേബ്യ മാറുകയാണെന്ന സന്ദേശമാണ് ഇതിലൂടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കുന്നത്.

NO COMMENTS