റിയാദ് : സൗദിയിലെ വിദേശികളുമായി തൊഴിലാളികളുടെ തൊഴില്‍ കരാര്‍ കടലാസ് രേഖകള്‍ക്ക് പകരം ഓണ്‍ ലൈൻ മുഖേന തയ്യാറാക്കിയിരിക്കണെന്ന് സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചു. രേഖകളില്‍ തിരിമറി നടത്തി ഇരു വിഭാഗത്തിൻറെയും അവകാശങ്ങള്‍ നഷ്ടമാവുന്ന സാഹചര്യം ഒഴിവാക്കി തൊഴില്‍ മേഖല പ്രശ്‌ന രഹിതമാക്കുകയും വിപുലപ്പെടുത്തുകയുമാണ് ഇതു വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അവകാശപ്പെട്ടു. ഒപ്പം തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ നല്ല ബന്ധം നില നിറുത്തുന്നതിനു പദ്ദതി സഹായകമാവും.
തൊഴില്‍ കരാറുകള്‍ ഇലക് ട്രോണിക് വത്കരിക്കുന്നതിനു കമ്പനി കള്‍ക്കു സ്ഥാപനങ്ങള്‍ക്കു സമയ പരിധി നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം മുവായിരവും അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് 2-08-2019 മുതല്‍ ബാധകമാവും.
500 മുതല്‍ 2999 വരെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് 29- 10- 2019 മുതലാണ് നിയമം ബാധകമാവുക. 50 മുതല്‍ 499 വരെ യുള്ള സ്ഥാപനങ്ങള്‍ക്ക് 26- 01 -2020 മുതല്‍ക്കാണ് നടപ്പാക്കേണ്ടത്. ഒന്നു മുതല്‍ 49 വരെ യുള്ള സ്ഥാപനങ്ങള്‍ 23 -04 -2020 തൊഴില്‍ കരാറുകള്‍ ഓണ്‍ ലൈന്‍ വത്കരിക്കണം. തൊഴില്‍ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാറുള്ളത് തൊഴില്‍ കരാറിനെ അടിസ്ഥാനമാക്കി യുള്ള നിയമം അതീവ പ്രാധാന്യമുള്ളതാണന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു.