രാജ്യത്തേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച മുപ്പത് ഹൂതി വിമതരെ കഴിഞ്ഞ ദിവസം വധിച്ചതായി സൗദി സുരക്ഷാ സേന വെളിപ്പെടുത്തി. നിരവധി ആയുധങ്ങളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിനടുത്ത് ഹരാതില്‍ വെച്ചാണ് ബുധനാഴ്ച രാത്രി സൗദി സുരക്ഷാ സേന ഹൂതി വിമതരെ വധിച്ചത്.. ഹൂതി സംഘം യമനില്‍ നിന്നും സൗദിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് സൗദി സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവര്‍ക്കെതിരെ നടത്തിയ ആക്രമണത്തിലാണ് 30 പേര്‍ കൊല്ലപ്പെട്ടത്. ഹൂതികള്‍ക്ക് ഇറാനില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന ആയുധങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രവും നശിപ്പിച്ചതായി സൗദി സുരക്ഷാ വിഭാഗം വെളിപ്പെടുത്തി. നിരവധി ആയുധങ്ങളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. ഹൂതികളുടെ വാഹനങ്ങള്‍, തോക്കുകള്‍, മിസൈലുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചായിരുന്നു സൗദി സേനയുടെ ആക്രമണം. ആയുധങ്ങള്‍ കടത്താനും ആക്രമണം നടത്താനും ഹൂതികള്‍ നടത്തിയ പല ശ്രമങ്ങളും പരാജയപ്പെടുത്തിയതായി യമന്‍ ഭരണകൂടവും വെളിപ്പെടുത്തി. ഷബവ ഭാഗത്ത് ഹൂതികള്‍ കുഴിച്ചിട്ടിരുന്ന 600ഓളം മൈനുകള്‍ നശിപ്പിച്ചു. അതേസമയം യമനിലെ പുറത്താക്കപ്പെട്ട പ്രസിഡന്റിന്റെ സൈനിക മേധാവി ഫുഹാദ് അഹമദ് മഹ്യൂബ് ഒരു സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.