റിയാദ്: സൗദിയില്‍ ഷോപ്പിംഗ് മാളുകളിലെ ഫാര്‍മസികളില്‍ വനിതാവത്ക്കരണം നടപ്പാക്കുന്നു. ഫാര്‍മസികളിലെ അസിസ്റ്റന്റ് തസ്തികകളോടൊപ്പം മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപങ്ങളിലും വനിതകള്‍ക്ക് അവസരം നല്‍കും. സൗദിയിലെ ഷോപ്പിംഗ് മാളുകളിലും വന്‍കിട വാണിജ്യ സ്ഥാപനങ്ങളിലുമുള്ള ഫാര്‍മസികളില്‍ സ്വദേശി വനിതകളെ മാത്രമായി നിജപ്പെടുത്താനുള്ള നിര്‍ദേശം ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയത്തിന്‍റെ നിയമ മനുസരിച്ചായിരിക്കും ഈ ഫാര്‍മസികളില്‍ വനിതകള്‍ക്കു നിയമനം നല്‍കുക. പൂര്‍ണമായും വനിതാ വത്കരണം നടപ്പാക്കുന്നതോടെ ഈ സ്ഥാപനങ്ങളില്‍ പുരുഷന്മാരെ ജോലി ചെയ്യാന്‍ അനുവദിക്കില്ല. സൗദിയിലെ ആശുപത്രികളിലും ഫാര്‍മസികളിലുമായി 47000 ഫര്‍മസിസ്റ്റുകള്‍ ജോലി ചെയ്യുന്നതായി സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിലെ നാഷണല്‍ കമ്മിറ്റി ഫോര്‍ ഫര്‍മസ്യുട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ഇസ്ഹാഖ് അല്‍ഹാജ് രി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം കൂടുതല്‍ വനിതകള്‍ക്കു ഈ മേഖലയില്‍ അവസരം നല്‍കും. പുതിയ തീരുമാനം ഫാര്‍മസികളിലെ അസിസ്റ്റന്റ് തസ്തികകളോടപ്പം മെഡിക്കല്‍ ഉപകരണങ്ങള്‍വില്‍പന നടത്തുന്ന സ്ഥാപങ്ങളിലും വനിതകള്‍ക്ക് അവസരം നല്‍കും.