എന്നെ രക്ഷിക്കണേ – സ്ത്രീയുടെ നിലവിളി ശബ്ദം എവിടെ നിന്നാണെന്നറിയാതെ അധികാരികള്‍

84

കോട്ടയം: അര്‍ധരാത്രിയില്‍ കേട്ട സ്ത്രീയുടെ നിലവിളി ശബ്ദം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് ജീവനക്കാര്‍ അടക്കമുള്ള വരുടെ ഉറക്കം കെടുത്തിയ ശബ്ദം രാത്രിയില്‍ പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണത്രേ ഗൈനക്കോളജി ഒ.പിയില്‍ നിന്ന് കേള്‍ക്കുന്നത്. ‘പെട്ടെന്ന് എന്നെ രക്ഷിക്കണേ’ എന്ന ഉച്ചത്തിലുള്ള സ്ത്രീയുടെ നില വിളി ശബ്ദം കേട്ട് കെട്ടിടത്തിലെ ജീവനക്കാരും മറ്റുള്ളവരും ഉണര്‍ന്നുവങ്കിലും ആരും ശബ്ദം കേട്ട ഭാഗത്തേക്ക് പോകാന്‍ ധൈര്യപ്പെട്ടില്ല. രണ്ടുതവണയാണ് ശബ്ദം കേട്ടതെന്ന് ജീവനക്കാര്‍ പറയുന്നു.

പലരും ഈ ശബ്ദം കേട്ടുവെങ്കിലും എവിടെ നിന്നാണ് ഇതു വരുന്നതെന്ന കാര്യം മാത്രം കണ്ടെത്താനായില്ല. പലതവണ നിലവിളി സംഭവം ആവര്‍ത്തിച്ചതോടെ അന്വേഷണത്തിനൊരുങ്ങുകയാണ് അധിക‍ൃതര്‍.ഞായറാഴ്ച വൈകിട്ട് ഒ.പി പൂട്ടാന്‍ ചെന്ന സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനിട്ട് ശ്രമിച്ചിട്ടും വാതില്‍ പൂട്ടാന്‍ സാധിച്ചില്ല. ഏറെ പണിപ്പെട്ടാണ് വാതില്‍ പൂട്ടിയത്.

ഇതോടെ ഭയന്നുപോയ ജീവനക്കാരി ഇനി മുതല്‍ ആ ഭാഗത്തേക്ക് പൂട്ടാന്‍ പോകില്ല എന്നും അതിനു സമീപത്താ യുള്ള വിശ്രമമുറിയില്‍ രാത്രിയില്‍ പോകില്ലെന്നും അധികൃതരെ അറിയിച്ചുകഴിഞ്ഞു. എന്തായാലും സംഭവം പരിശോധിക്കാന്‍ തന്നെയാണ് അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്.

NO COMMENTS