കശ്മീരിനെക്കുറിച്ചോ അവിടുത്തെ ജനങ്ങളെ കുറിച്ചോ പാക്കിസ്ഥാന്‍ തിരക്കേണ്ട : സയിദ് അക്ബറുദ്ദീന്‍

225

ന്യൂയോര്‍ക്ക് • കശ്മീരിനെക്കുറിച്ചോ അവിടുത്തെ ജനങ്ങളെ കുറിച്ചോ പാക്കിസ്ഥാന്‍ തിരക്കേണ്ടെന്ന് ഇന്ത്യ. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണ്. അതങ്ങനെത്തന്നെ തുടരും. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനോട് ഇന്ത്യയ്ക്ക് എന്നും പറയാനുള്ളത് ഇതാണ്. രാജ്യാന്തര സംഘടനയില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയാലും ഈ യാഥാര്‍ഥ്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു.കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ നീണ്ടുനില്‍ക്കില്ല. യുഎന്‍ പൊതുസഭയില്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയെങ്കിലും അടിസ്ഥാനമില്ലാത്ത അദ്ദേഹത്തിന്റെ ആരോപണത്തിന് ആരുടെയും പിന്തുണ ലഭിച്ചില്ല.കശ്മീര്‍ അവര്‍ക്ക് സ്വന്തമാണെന്ന അവകാശവാദവുമായി ഇതിനു മുന്‍പും പാക്കിസ്ഥാന്‍ യുഎന്നില്‍ എത്തിയിട്ടുണ്ട്. ആഗോള ഭീകരവാദത്തിന്റെ കേന്ദ്രബിന്ദുവായ ഒരു രാജ്യമാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ഇതു രാജ്യാന്തര സമൂഹത്തില്‍ നിലനില്‍ക്കില്ലെന്നും അക്ബറുദ്ദീന്‍ വ്യക്തമാക്കി. ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്കു കാരണം അടുത്തിടെ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തികളാണെന്ന യുഎന്നിലെ പാക്ക് പ്രതിനിധി മലീഹ ലോധിയുടെ ആരോപണങ്ങളെ അക്ബറുദ്ദീന്‍ തള്ളുകയും ചെയ്തു.

NO COMMENTS

LEAVE A REPLY