ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയിലെത്തി. യുഎഇ ഉപസര്‍വ സൈന്യാധിപന് കൂടിയായ നഹ്യാനെ പ്രോട്ടോക്കോള്‍ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തിയാണ് സ്വീകരിച്ചത്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായാണ് നഹ്യാന് പങ്കെടുക്കുന്നത്. യുഎഇ വ്യോമസേനാംഗങ്ങളും റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുന്നുണ്ട്.