കാശ്മീരില്‍ ഇനിയും ആക്രമണം നടത്തുമെന്ന് സയ്യിദ് സലാഹുദ്ദീന്‍

249

ശ്രീനഗര്‍: കാശ്മീരില്‍ തങ്ങള്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സയ്യിദ് സലാഹുദ്ദീന്‍. തങ്ങള്‍ ഇനിയും ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. സൈന്യമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും സലാഹുദ്ദീന്‍ പറയുന്നു. ഒരു പാക് ചാനലിനോട് സംസാരിക്കുകയായിരുന്നു സലാഹുദ്ദീന്‍. ഈയിടെ സലാഹുദ്ദീനെ അമേരിക്ക ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇയാളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അനീതിയാണെന്ന് പാകിസ്ഥാനും പ്രതികരിച്ചിരുന്നു. കശ്മീരിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പാക് സൈനിക വക്താവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സലാഹുദ്ദീന്റെ പരാമര്‍ശം.

NO COMMENTS