മലപ്പുറം: കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനും കാരന്തൂര്‍ മര്‍കസ് വൈസ് പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ (70) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് വൈലത്തൂരിലെ വീട്ടിലായിരുന്നു അന്ത്യം. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സുപ്രീം കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: സയ്യിദത്ത് സഫിയ ബീവി. മക്കള്‍: ജലാലുദ്ദീന്‍ സഖാഫി, സക്കരിയ്യ സഖാഫി, സയ്യിദ് അലി അഹ്സനി, സയ്യിദത്ത് ജമീല ബീവി, സയ്യിദത്ത് റംലബീവി, സയ്യിദത്ത് റാളിയ ബീവി. മരുമക്കള്‍: സയ്യിദ് അബ്ദുസ്സലീം, ഹൈദറൂസി മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുെല്ലെലി ചേളാരി, സയ്യിദ് സിദ്ദിഖ് തങ്ങള്‍. ശൈഖ് മുഹ്യിദ്ദിന്‍ ഖാദിര്‍ ജീലാനി തങ്ങളുടെ പരമ്ബരയില്‍പ്പെട്ട സൂഫിവര്യനും ശൈഖുമായ സയ്യിദ് ഖാസിം വലിയുല്ലാഹിയുടെ അഞ്ചാമത്തെ പേരമകനാണ്. പിതാവ്: തിരൂര്‍ നടുവിലങ്ങാടി സയ്യിദ് കോയണ്ണികോയ തങ്ങള്‍. മാതാവ്: സയ്യിദത്ത് ആയിശബീവി.