മുംബയ് : എസ്.ബി.ഐയുടെ എ.ടി.എമ്മുകളിൽ നിന്ന് പിൻവലിക്കാമായിരുന്ന തുകയുടെ പരിധി 20,000 രൂപയായി കുറച്ചു. നേരത്തെ 40,000 രൂപ പിൻവലിക്കാമായിരുന്നു. എ.ടി.എമ്മുകളിലൂടെ കബളിപ്പിക്കലും മറ്റും വ്യാപകമായതോടെയാണ് എസ്.ബി.ഐയുടെ പുതിയ തീരുമാനം. ഡിജിറ്റൽ, കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ തീരുമാനമെന്ന് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു.