എസ്ബിഐ- എസ്ബിടി ബാങ്കുകളുടെ ലയനത്തിന് അംഗീകാരം

392

ന്യൂഡല്‍ഹി: എസ്ബിഐയിലേക്ക് എസ്ബിടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. അഞ്ച് ബാങ്കുകള്‍ ഇതോടെ എസ്ബിഐയില്‍ ലയിക്കും. എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയാണ് എസ്ബിഐയില്‍ ലയിക്കുക. ആഗോളതലത്തില്‍ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഈ ലയനം. അസോസിയേറ്റഡ് ബാങ്കുകളുടെ ബോര്‍ഡുകള്‍ ലയനത്തിന് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.
2008ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും എസ്ബിഐയില്‍ ലയിച്ചിരുന്നു.
ഇതിന് ശേഷം നടക്കുന്ന ലയനത്തിനാണ് ഇപ്പോള്‍ കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY