മുംബൈ : മിനിമം ബാലന്‍സ് ഇല്ലാത്ത സേവിങ്സ് അക്കൗണ്ടുകളില്‍ നിന്ന് എസ് ബി ഐ ഈടാക്കുന്ന പിഴ കുറച്ചു. 20 മുതല്‍ 50 ശതമാനം വരെയാണ് കുറച്ചത്. മെട്രോ നഗരങ്ങളിലെ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടുന്ന തുക 5000ല്‍ നിന്ന് 3000 ആയും കുറച്ചിട്ടുണ്ട്. മിനിമം അക്കൗണ്ട് ബാലന്‍സ് സൂക്ഷിക്കേണ്ട കാര്യത്തില്‍ മെട്രോ, അര്‍ബന്‍ പ്രദേശങ്ങളെ ഒരു വിഭാഗത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ 20 രൂപ മുതല്‍ 40 രൂപ, അര്‍ബന്‍, മെട്രോ നഗരങ്ങളില്‍ 30 മുതല്‍ 40 രൂപ വരെയുമാണ് പുതുക്കിയ നിരക്ക്. ഒക്ടോബര്‍ മാസം മുതലാണ് ഇളവ് നിലവില്‍ വരിക.