ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുമായി ഇടപാടുകളൊന്നുമില്ലെന്ന് എസ്ബിഐ. ബാങ്ക് ചെയര്‍മാന്‍ രജനീഷ് ആണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. എസ്ബിഐയ്ക്ക് ശക്തമായ ഓഡിറ്റ് സംവിധാനമുണ്ടെന്നു പറഞ്ഞ ചെയര്‍മാന്‍ ക്രമക്കേട് കണ്ടെത്താനുള്ള വിപുലമായ സംവിധാനമാണ് ബാങ്കിനുള്ളതെന്നും പറഞ്ഞു.