ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

91

തിരുവനന്തപുരം : ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ്(കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കായുള്ള സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽ പ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ബി.പി.എൽ അപേക്ഷകരുടെ അഭാ വത്തിൽ മാത്രമേ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെ പരിഗണിക്കു കയുളളൂ.

60 ശതമാനം മാർക്ക് നേടുന്ന പ്ലസ്ടു/ബി.കോം അല്ലെങ്കിൽ മറ്റു ബിരുദധാരികളിൽ നിന്നും മെറിറ്റിന്റേയും വരുമാനത്തിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ബി.പി.എൽ വിഭാഗക്കാർ നിർബന്ധമായും റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം. 30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മുൻ വർഷങ്ങളിൽ ഈ സ്‌കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.

15,000 രൂപയാണ് സ്‌കോളർഷിപ്പ് തുക. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി പത്ത്. ഫോൺ: 0471-2300524.

NO COMMENTS