തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകളിലേക്കുള്ള പ്രവേശന നടപടി സംബന്ധിച്ച ആദ്യ ഘട്ട നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നാളെ മുതൽ പ്രവേശന നടപടികള്‍ നേരിട്ടും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം.
സ്കൂളില്‍ പ്രവേശനം നേടുന്നവര്‍ നേരിട്ടോ ഓണ്‍ ലൈനായോ അപേക്ഷ നല്‍കണം. സ്കൂളില്‍ നേരിട്ട് എത്തുന്നവര്‍ മാസ്ക് ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണം. sampoorna.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടത്.
ഏതെങ്കി ലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും താല്ക്കാലി കമായി പ്രവേശനം നല്‍കണമെന്നാ ണ് നിര്‍ദേശം. വിദേശത്ത് നിന്നും മറ്റു സംസ്ഥാനത്ത് നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്കും ഇത്തരത്തിലുള്ള ഇളവ് നല്‍കേണ്ടതാണ്.വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും നേരിട്ടോ ഓണ്‍ലൈനായോ നല്‍കാം.
ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങള് പിന്നാലെ നല്‍കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂള്‍ തുറക്കുന്നത് വൈകുമെങ്കിലും ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായി അധ്യയം ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രേഖകള്‍ പൂര്‍ണ മായി ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും പ്രവേശനം നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.