അമൃത്സര്‍: അമൃത്സറിലെ മുഹാവ ഗ്രാമത്തില്‍ സ്കൂള്‍ ബസ്സ് കനാലിലേക്ക് മറിഞ്ഞ് 5 കുട്ടികള്‍ മരിച്ചു. 10 കുട്ടികള്‍ക്ക് പരിക്ക്.വാഹനത്തില്‍ 50 കുട്ടികളാണുണ്ടായിരുന്നത്. വാഹനത്തില്‍ ഭൂരിഭാഗവും നഴ്സറി വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.മരിച്ച കുട്ടികളുടെ മൃതദേഹം കനാലില്‍ നിന്നും കണ്ടെത്തി. പത്തു കുട്ടികളെ അമൃത്സര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.