പാലാ: സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കോതമംഗലം മാര്‍ ബേസിലിലെ അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററിലും അയ്യായിരം മീറ്ററിലും സ്വര്‍ണം നേടിയ അനുമോള്‍ തതമ്പി ഇന്ന് 1500 മീറ്ററിലും ഒന്നാമതെത്തി. ജൂനിയര്‍ വിഭാഗത്തില്‍ പാലക്കാടിന്റെ സി.ചാന്ദ്നിയും എറണാകുളത്തിന്റെ അഭിഷേക് മാത്യുവും ഇരട്ടസ്വര്‍ണം നേടി. മൂവായിരം മീറ്ററില്‍ സ്വര്‍ണം നേടിയ ഇരുവരും 1500 മീറ്ററിലും സുവര്‍ണനേട്ടം ആവര്‍ത്തിച്ചു.