സംസ്‌ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും ; പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി

24

തിരുവനന്തപുരം : സംസ്‌ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും. പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒന്നു മുതൽ 9 വരെ ക്ലാസുകളിൽ ഓൾപാസ് എന്ന രീതിമാറ്റി പഠനവും പരീക്ഷയും കുറ്റമറ്റരീതിയി ലാക്കും പത്താം ക്ലാസിൽ എല്ലാവിഷയത്തിനും മിനിമം മാർക്കുവേണമെന്ന തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്‌കൂൾ തുറക്കൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പാഠപുസ്‌തകങ്ങൾ പരിഷ്ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്‌തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്‌തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. വലിയ ഇടവേളയ്ക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി.

മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രതീക്ഷ. 2005ൽ അവസാനിപ്പിച്ച വിഷയങ്ങ ൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടു വരും. നിരന്തര മൂല്യനിർണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടുത്ത് എത്തുന്ന വിജയശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം.

മലബാറിലെ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി ഇത്തവണയും തുടരും. ട്രയൽ അലോ ട്ട്‌മെന്റ് തീർന്ന പ്പോൾ തന്നെ മിടുക്കരായവർക്ക് പോലും സീറ്റില്ലാത്ത സ്‌ഥിതിയാണ്. എന്നാ ൽ മലബാറിൽ സീറ്റ് ക്ഷാമമില്ലെന്നാണ് മന്ത്രി വി. ശിവൻകുട്ടി പറയുന്നത്.

NO COMMENTS

LEAVE A REPLY