സ്‌കൂളുകള്‍ തുറന്നു – ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥി

165

മുംബൈ : മഹാരാഷ്ട്രയില്‍ ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥിയെന്ന പൊലെ ഓരോ ക്ലാസിലും 15 വിദ്യാര്‍ത്ഥികളള്‍ മാത്രം ഇരുത്തി സ്‌കൂളുകള്‍ തുറന്നു പ്രവർത്തിക്കാനാണ് തീരുമാനം.സ്‌കൂളുകള്‍ തുറക്കുന്ന കാര്യം മാനേജ്‌മെന്റ് കമ്മിറ്റി കളും പ്രാദേശികഭരണകൂടവും സംയുക്തമായി തീരുമാനിക്കണമെന്നാണ് മഹാരാഷ്ട്ര സംസ്ഥാന ്‌വിദ്യാഭ്യാസവകുപ്പ് മാര്‍ഗനിര്‍ദേശങ്ങളില്‍ നിര്‍ദ്ദേശിച്ചത്.

ദിവസേന അഞ്ച് പീരിയഡായി മൂന്ന് മണിക്കൂറാണ് ക്ലാസ്. ഉച്ചഭക്ഷണത്തിനായി ഒരോരുത്തരെ വീതമായിരിക്കും പുറത്തു വിടുന്നത്. ആദ്യദിവസം കുട്ടികള്‍ കുറവായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ താരതമ്യേനെ കുട്ടികളുടെ എണ്ണം വര്‍ദിച്ചു. ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല.

സ്‌കൂള്‍ കോമ്ബൗണ്ടില്‍ മാതാപിതാക്കളടക്കം ആര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക്കും സാനിറ്റൈസറുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.ചന്ദ്രപ്പൂര്‍, ഗഡ്ചിരോലി ജില്ലകളിലാണ് ജൂലൈ 6 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ബോറി, ഗല്‍ക്ക, വഡ്ഗാവ്, പാവ്‌നി ജില്ലകളില്‍ എട്ട് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി തുറന്ന ക്ലാസുകളും ആരംഭിച്ചു.

NO COMMENTS