ഡിജിറ്റൽ മാധ്യമത്തിൽ മലയാളം ശക്തിപ്പെടുത്തുന്നതിൽ സ്‌കൂൾ വിക്കിക്ക് വലിയ പങ്ക് ; നിയമസഭ സ്പീക്കർ

22

15,000 സ്‌കൂളുകളെ കോർത്തിണക്കി സ്‌കൂളുകളുടെ ചരിത്രവും വർത്തമാനവും തയ്യാറാക്കുക എന്നതിലുപരി ഡിജിറ്റൽ മാധ്യമത്തിൽ മലയാളഭാഷ വളർത്തുന്ന തിൽ പ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് കൈറ്റിന്റെ സ്‌കൂൾവിക്കിയെന്ന് സ്പീക്കർ എം.ബി രാജേഷ്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 47 ലക്ഷം കുട്ടികൾ മലയാളം കംപ്യൂട്ടിങ് പരിചയപ്പെടുന്നത് വലിയ കാര്യമാണ്. കേവല കുശലാന്വേഷണങ്ങൾക്കുമപ്പുറം മൂല്യവത്തായ ജനാധിപത്യവൽക്കരണം ശക്തി പ്പെടുത്തുന്ന വിധത്തിൽ വളച്ചൊടിക്കാത്ത ചരിത്രം വെളിച്ചത്തു കൊണ്ടുവരാനുള്ള സാധ്യതകൾ സ്‌കൂൾവിക്കിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം നിയമസഭാഹാളിൽ സ്‌കൂൾവിക്കി അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.

കേരളത്തിന്റെ ചരിത്രം വരുംതലമുറയ്ക്ക് കൈമാറാനുള്ള വലിയൊരു ഉപാധികൂടിയായ സ്‌കൂൾവിക്കിയിൽ കൃത്യമായി വിവരങ്ങൾ നൽകാനും പുതുക്കാനും സ്‌കൂളുകൾ ശ്രദ്ധിക്കണമെന്ന് ചടങ്ങിൽ ആധ്യക്ഷം വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇന്ത്യയിൽ സ്‌കൂൾതലത്തിൽ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരണം നടത്തുന്ന ഇടമാണ് സ്‌കൂൾ വിക്കിയെന്നും മന്ത്രി പറഞ്ഞു. സഹിതം മെന്ററിംഗ് പോർട്ടലും സമഗ്ര റിസോഴ്സ് പോർട്ടലിലും ഈ മാസം മുതൽ അധ്യാപകർക്ക് പരിശീലനം നൽകുമെന്നും സ്‌കൂളുകൾക്ക് ഐടി പിന്തുണ നൽകാൻ കൂടുതൽ മാസ്്റ്റർ ട്രെയിനർമാരെ കൈറ്റിന്റെ ഭാഗമാക്കി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ.കെ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

സ്‌കൂൾ വിക്കി 2022 അവാർഡുകൾ നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ എം.ബി രാജേഷ് വിതരണം ചെയ്തു.സംസ്ഥാന സ്‌കൂൾവിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ വിവരങ്ങൾ നൽകുന്ന സ്‌കൂളിന് കൈറ്റ് നൽകുന്ന രണ്ടാമത് കെ.ശബരീഷ് സ്മാരക പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടം സ്വന്തമാക്കി.ഒന്നരലക്ഷം രൂപയാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം നേടിയ മലപ്പുറം ജില്ലയിലെ ഒളകര ജി.എൽ.പി.എസിന് ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനം നേടിയ തിരുവനന്തപുരം ജില്ലയിലെ കരിപ്പൂർ ജി.എച്ച്.എസിന് എഴുപത്തി അയ്യായിരം രൂപയും ലഭിച്ചു.

ജില്ലാതലത്തിൽ മത്സരിച്ച് 1739 സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 86 സ്‌കൂളുകളാണ് സംസ്ഥാനതലത്തിൽ മത്സരിച്ചത്. ജില്ലാതല പുരസ്‌കാര ജേതാക്കൾ

കാസർഗോഡ് ജി.എച്ച്.എസ്.എസ് തച്ചങ്ങാട് (ഒന്നാം സ്ഥാനം), ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് (രണ്ടാം സ്ഥാനം), ഡോ.അംബേദ്ക്കർ ജി.എച്ച്.എസ്.എസ് കോടോത്ത് (മൂന്നാം സ്ഥാനം)

കണ്ണൂർ കമ്പിൽ മോപ്പിള ഹയർസെക്കൻഡറി സ്‌കൂൾ (ഒന്നാം സ്ഥാനം), ഗവ.യു.പി.എസ് മുഴക്കുന്ന് (രണ്ടാം സ്ഥാനം), എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ (മൂന്നാം സ്ഥാനം)

വയനാട്അസംപ്ഷൻ എച്ച്.എസ് ബത്തേരി (ഒന്നാം സ്ഥാനം), ഗവ. എച്ച്.എസ്.എസ് വാകേരി (രണ്ടാം സ്ഥാനം), സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ.പി.എസ് പടിഞ്ഞാറത്തറ (മൂന്നാം സ്ഥാനം)

കോഴിക്കോട്ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്.എസ് കൂമ്പാറ (ഒന്നാം സ്ഥാനം), നൊച്ചാട് എച്ച്.എസ്.എസ് കോഴിക്കോട് (രണ്ടാം സ്ഥാനം), കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരി (മൂന്നാം സ്ഥാനം).

മലപ്പുറംസി.ബി.എച്ച്.എസ്.എസ് വള്ളിക്കുന്ന് (ഒന്നാം സ്ഥാനം), ഗവ.എച്ച്.എസ്.എസ് ഇരുമ്പുഴി (രണ്ടാം സ്ഥാനം), എസ്.ഒ.എച്ച്.എസ് അരീക്കോട് (മൂന്നാം സ്ഥാനം).

പാലക്കാട് : വ.വി.എൽ.പി.എസ് ചിറ്റൂർ (ഒന്നാം സ്ഥാനം), ഗവ.വി.എച്ച്.എസ്.എസ് വട്ടേനാട് (രണ്ടാം സ്ഥാനം), ആർ.കെ.എം.എൽ.പി.എസ് കല്യാണപേട്ട (മൂന്നാം സ്ഥാനം),

തൃശൂർ : മാതാ എച്ച്.എസ് മണ്ണംപേട്ട (ഒന്നാം സ്ഥാനം ), കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂർ (രണ്ടാം സ്ഥാനം), എസ്.എസ്.ജി.എച്ച്.എസ്.എസ് പുറനാട്ടുകര (മൂന്നാം സ്ഥാനം)

എറണാകുളം : എസ്.ഡി.പി.വൈ ബോയ്സ് എച്ച്.എസ്.എസ് പള്ളുരുത്തി (ഒന്നാം സ്ഥാനം), അൽ ഫറൂഖിയ്യ ഹയർസെക്കൻഡറി സ്‌കൂൾ ചേരാനല്ലൂർ (രണ്ടാം സ്ഥാനം), ഔവർ ലേഡീസ് സി.ജി.എച്ച്.എസ്.എസ് പള്ളുരുത്തി (മൂന്നാം സ്ഥാനം)

ഇടുക്കി : ഗവ.എൽ.പി.എസ് കരിങ്കുന്നം (ഒന്നാം സ്ഥാനം), ഗവ.എച്ച്.എസ്.എസ് കുടയത്തൂർ (രണ്ടാം സ്ഥാനം), എം.എ.ഐ.എച്ച്.എസ് മുരിക്കടി (മൂന്നാം സ്ഥാനം)

കോട്ടയം : സെന്റ് എഫ്രേം എച്ച്.എസ്.എസ് മാന്നാനം (ഒന്നാം സ്ഥാനം), ബി.ഐ.ജി.എച്ച്.എസ് പള്ളം (രണ്ടാം സ്ഥാനം), എൻ.എസ്.എസ് എച്ച്.എസ്.എസ് കിടങ്ങൂർ (മൂന്നാം സ്ഥാനം)

ആലപ്പുഴ : ഗവ.ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം (ഒന്നാം സ്ഥാനം), എം.ഐ.എച്ച്.എസ് പൂങ്കാവ് (രണ്ടാം സ്ഥാനം), ജി.യു.പി.എസ് വേളംകുളങ്ങര (മൂന്നാം സ്ഥാനം)

പത്തനംതിട്ട : എ.എം.എം.എച്ച്.എസ്.എസ് ഇടയാറുള (ഒന്നാം സ്ഥാനം), നേതാജി ഹയർസെക്കൻഡറി സ്‌കൂൾ പ്രമാടം (രണ്ടാം സ്ഥാനം), ഗവ.യു.പി.എസ് ചുമത്ര (മൂന്നാം സ്ഥാനം)

കൊല്ലം : ഗവ.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് (ഒന്നാം സ്ഥാനം), ഗവ. എച്ച്.എസ്.എസ് സദാനന്ദപുരം (രണ്ടാം സ്ഥാനം), വിമലഹൃദയ ഗേൾസ് എച്ച്.എസ്.എസ് കൊല്ലം (മൂന്നാം സ്ഥാനം)

തിരുവനന്തപുരം : ഗവ. മോഡൽ എച്ച്.എസ്.എസ്. വെങ്ങാനൂർ (ഒന്നാം സ്ഥാനം), ഗവ.എച്ച്.എസ്. അവനവൻചേരി (രണ്ടാം സ്ഥാനം), ഗവ.വി.എച്ച്.എസ്.എസ് വീരണകാവ് (മൂന്നാം സ്ഥാനം)

NO COMMENTS