കോഴിക്കോട്: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചതായി എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചു. പകരം സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നേതാക്കളെ വിട്ടയച്ച സാഹചര്യത്തിലാണു ഹര്‍ത്താല്‍ പിന്‍വലിച്ചതായി പാര്‍ട്ടി നേതൃത്വം അറിയിച്ചത്.