കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകനെ കണ്ണൂരില്‍ വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. കണ്ണവം കൈച്ചേരിയിലാണ് സംഭവം. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീന് ആണ് മരിച്ചത്. എ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ 2018ല്‍ വധിച്ച കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുമ്ബോഴാണ് ഇന്ന് വെട്ടേറ്റത്.വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം സലാഹുദ്ദീന്റെ കഴുത്തില്‍ വെട്ടി. കഴുത്തിന് ആഴത്തിലുളള മുറിവാണുളളത്. തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ സലാഹുദ്ദീന് മരണമടഞ്ഞു. മൃതദേഹം തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നീട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.