തൃശൂര്‍ : കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ പോലീസിന്റെ പിടിയിലായി. എസ്ഡിപിഐ പ്രവര്‍ത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീന് ആണ് പിടിയിലായത്.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകനായ നസീബിനെ നേരത്തെ നൗഷാദിന്റെ സംഘം ആക്രമിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ വൈരാഗ്യത്തിന് കാരണമായി.
മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ മുബീന് നല്‍കിയിട്ടുണ്ട്. മുൻമ്പ് രണ്ട് തവണ നൗഷാദിനെ വധിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് മുബീന് പറഞ്ഞു. ജൂലൈ 30നാണ് ചാവക്കാട് പുന്നയില്‍ നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. വൈകീട്ട് 6.30 മണിയോടെ ഏഴ് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു