കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടികപ്രഖ്യാപിച്ചു.
സ്ഥാനാര്‍ഥികളും മണ്ഡലങ്ങളും : ഇര്‍ഷാദ് കന്യാകുളങ്ങര (നെടുമങ്ങാട്), റിയാസ് അയത്തില്‍ (ഇരവിപുരം), അഡ്വ. ഫൈസി എം. പാഷ (പത്തനാപുരം), എം.കെ. നിസാമുദ്ദീന്‍ (ചങ്ങനാശ്ശേരി), ടി.എം. മൂസ (കോതമംഗലം), ചന്ദ്രന് തിയ്യത്ത് (ചേലക്കര), ടി.എം. മുസ്തഫ കുളപ്പുള്ളി (ഷൊര്‍ണൂര്‍), ഹസ്സന് ചിയാനൂര്‍ (തവനൂര്‍), അഷറഫ് പുത്തനത്താണി (തിരൂര്‍), ഇസ്മായീല്‍ കമ്മന (പേരാമ്ബ്ര), ജമാല്‍ ചാലിയം (ബേപ്പൂര്‍), കെ.ബി. ബബിത (മാനന്തവാടി), ബഷീര്‍ കണ്ണാടിപ്പറമ്ബ് (ധര്‍മടം), റഫീഖ് കീച്ചേരി (മട്ടന്നൂര്‍), സമദ് അമ്ബലത്തറ (കാഞ്ഞങ്ങാട്).
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. അബ്ദുല്‍ ജബ്ബാര്‍ അഴീക്കോട്ടും മുസ്തഫ കൊമ്മേരി കൊടുവള്ളിയിലും ജനവിധി തേടും.