കാസർകോട് : കുമ്പള ബംബ്രാണയില്‍ എസ്.ഡി.പി.ഐ നേതാവിെന്റ കടക്ക് തീയിട്ടു. എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റ് നാസര്‍ ബംബ്രാണയുടെ പലചരക്ക് കടക്കാണ് തീയിട്ടത്. സംഭവത്തിനു പിന്നില്‍ സി.പി.എം ആണെന്ന ആരോപണവുമായി എസ്.ഡി.പി.ഐ രംഗത്തുവന്നു. കഴിഞ്ഞ ദിവസം സി.പി.എം നേതാവ് കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ വീട് ഒരു സംഘം ആളുകള്‍ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് നിരപ്പാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കടക്ക് തീയിട്ട സംഭവം എന്ന് സൂചന .