കാസറഗോഡ് : ഉപ്പള മൂസോടിയിൽ കടലാക്രമണം രൂക്ഷം മൂസോടിയിലെ അബ്ദുല്ലയുടെ വീട് വരെ വെള്ളം എത്തി .ഈ വീട് ഏത് സമയത്തും തകരുമെന്ന സ്ഥിതിയാണ്. തൊട്ടടുത്ത ആള്‍ താമസമില്ലാത്ത രണ്ട് വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്. തെങ്ങുകള്‍ കടലെടുത്തു . നിരവധി വീടുകള്‍ ഭീഷണിയിൽ . ആളുകള്‍ക്ക് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിരവധി മരങ്ങളും കാര്‍ഷിക വിളകളും കടലെടുത്ത് കഴിഞ്ഞു. വലിയപറമ്ബ്, തൈക്കടപ്പുറം, പള്ളിക്കര, അജാനൂര്‍ കടപ്പുറം, തൃക്കണ്ണാട്, ഉദുമ കോടി കടപ്പുറം, ചെമ്ബരിക്ക, ചേരങ്കൈ കടപ്പുറം എന്നിവിടങ്ങളിലും കടലാക്രമണം പതിവാണ്.വര്‍ഷങ്ങളായി ഈ പ്രദേശത്ത് കടലാക്രമണം രൂക്ഷമായിട്ടും ഒരു പരിഹാര നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി.
കടലാക്രമണ ഭീഷണിയുള്ള വീടുകളില്‍ നിന്നും ആളുകളോട് മാറി താമസിക്കാന്‍ സ്ഥലത്തെത്തിയ കുമ്പള കോസ്റ്റല്‍ പോലീസ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഈ പ്രദേശത്ത് കടല്‍ഭിത്തിയിലാത്തതാണ് കടലാക്രമണം രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.