കടലാക്രമണം: ജില്ലകൾക്ക് രണ്ട് കോടി വീതം അനുവദിച്ചു

48

തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണക്കെടുതി നേരിടുന്നതിന് ഒൻപത് ജില്ലകളിലെ കലക്ടർമാർക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് കലക്ടർമാർക്കാണ് രണ്ട് കോടി രൂപ വീതം അനുവദിച്ചത്. കടൽഭിത്തി നിർമാണവും അറ്റകുറ്റപണികളും അടിയന്തരമായി നിർവഹിക്കുന്നതിനാണ് തുക അനുവദിച്ചതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

NO COMMENTS