കൊച്ചി: അഭിഭാഷക-മാധ്യമ തര്‍ക്കത്തില്‍ ന്യായത്തിന്റെ പക്ഷം നിന്നതിനു സംസ്ഥാനത്തെ മുഴുവന്‍ കോടതികളിലും മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് അഭിഭാഷകര്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നു ഡോ. സെബാസ്റ്റ്യന്‍ പോള്‍. വിവിധ കോടതികളില്‍നിന്ന് ഇതിനകം നോട്ടീസ് ലഭിച്ചുകഴിഞ്ഞു. യുക്തിസഹമായി പ്രവര്‍ത്തിക്കേണ്ട അഭിഭാഷകരാണ് ഇത് ചെയ്യുന്നത്. വിഭിന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുകയും പറയുകയും ചെയ്യുന്നവരായിരുന്നു അഭിഭാഷകസമൂഹം. ഇതിനു വിപരീതമായി അസഹിഷ്ണുത പുലര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മുന്‍മന്ത്രി ടി.എം. ജേക്കബ് അനുസ്മരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.