തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരണത്തിനെതിരെ പ്രതിഷേധിച്ചാണ് പണിമുടക്ക്. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ജീവനക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വ്യാഴാഴ്ച മുതല്‍ പണിമുടക്കാന്‍ സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ തീരുമാനിച്ചത്. കെഎഎസിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എസ്.എം വിജയാനന്ദ് ജീവനക്കാരുമായി ചര്‍ച്ച നടത്തിത്. കെഎഎസ് രൂപീകരണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ ചര്‍ച്ചയാണ് പരാജയപ്പെട്ടത്.