രണ്ടാംഘട്ട അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

7

2024-ലെ പി.ജി.മെഡിക്കൽ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി ഗവൺമെന്റ് മെഡിക്കൽ കോളേജുകൾ, റീജണൽ കാൻസർ സെന്റർ, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവടങ്ങളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽ നിന്ന് വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ ഡിസംബർ 23 മുതൽ 28 വൈകിട്ട് 3 മണിയ്ക്കുള്ളിൽ പ്രവേശനം നേടണം. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെല്പ് ലൈൻ: 0471 2525300

NO COMMENTS

LEAVE A REPLY