തിരുവനന്തപുരം : മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന് ശിശുദിനമായ തിങ്കളാഴ്‌ച തുടക്കമാകും. റിപ്പബ്ലിക് ദിനംവരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടിയാണ് ആസുത്രണം ചെയ്‌തിട്ടുള്ളത്. പകൽ 11ന് മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെയാണ് ക്യാമ്പയിൻ ആരംഭിക്കുക. സന്ദേശം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും.
എക്‌സൈസ്–- പൊതുവിദ്യാഭ്യാസ വകുപ്പും വിമുക്തി മിഷനും ചേർന്ന് തയ്യാറാക്കിയ “തെളിവാനം വരയ്ക്കുന്നവർ’ ബോധവൽ ക്കരണ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. അഞ്ചുമുതൽ പന്ത്രണ്ടുവരെ ക്ലാസിലള്ള കുട്ടികൾക്കാണിത്. ഇംഗ്ലീഷ്, കന്നഡ, തമിഴ്, ഹിന്ദി, ആദിവാസി ഭാഷാ പതിപ്പുമുണ്ടാകും.
65 ലക്ഷം കുടുംബത്തിൽ ലഹരിവിരുദ്ധ സന്ദേശമായി ഈ പുസ്‌തകമെത്തും. തിങ്കളാഴ്ച എല്ലാ ക്ലാസിലും ഒരു പിരീഡ് ലഹരിവിരുദ്ധ സഭയ്‌ക്ക് മാറ്റിവയ്‌ക്കും. എട്ടിന് ചേർന്ന ഉന്നതതല സമിതിയാണ് പരിപാടികൾ രൂപകൽപ്പന ചെയ്തത്. എക്‌സൈസും പൊലീസും ശക്തമായ നടപടി തുടരുമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.