രണ്ടാം പാദവാർഷിക പരീക്ഷ 9 ന് ആരംഭിക്കും;

160

തിരുവനന്തപുരം :സംസ്ഥാനത്തെ രണ്ടാം പാദവാർഷിക പരീക്ഷ 2019 ഒമ്പതിന്‌ ആരംഭിക്കും. വാർഷിക പരീക്ഷ യ്‌ക്ക്‌ മുന്നോടിയായി എസ്‌എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ രണ്ടാം പാദവാർഷിക ത്തിലും രാവിലെ ഒന്നിച്ചു നടത്തും. ടൈം ടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷകൾ സുഗമമായി നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ) കെ ജീവൻബാബു മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

1. രണ്ടാം പാദവാർഷിക നടത്തിപ്പിനായി സ്കൂളിലെ സാധ്യമായ എല്ലാ – ക്ലാസ് മുറികളും ഉപയോഗപ്പെടുത്തണം.

2. പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ക്ലാസ് മുറികളുള്ള സ്കൂളുകളികളിൽ ഹയർസെക്കൻഡറി, പത്താംതരം പരീക്ഷകൾ വവ്വേറെ ക്ലാസ് മുറികളിൽ നടത്താം.

ഒരു ബഞ്ചിൽ പരമാവധി മൂന്നു പേർ എന്ന തോതിൽ ഹയർ സെക്കൻഡിറി ഒന്നും രണ്ടും വർഷ വിദ്യാർഥികള ഇടകലർത്തി ഇരുത്തണം. എസ്‌എസ്‌എൽ സി പരീക്ഷാ ഹാളിൽ ഒരു ബഞ്ചിൽ രണ്ട്‌ വിദ്യാർഥികളെ ഇരുത്താം.

3.പരീക്ഷയ്‌ക്ക്‌ ആവശ്യമായ ക്ലാസ്‌ മുറികൾ, ഫർണിച്ചറുകൾ എന്നിവ ഇല്ലാത്ത സ്കൂളുകളിൽ രണ്ട് എസ്എസഎൽ സി കുട്ടികളുടെ ഇടയ്ക്ക് ഒരു പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥി എന്ന രീതിയിലാ രണ്ട് പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ ഇടയ്ക്ക് ഒരു എസ്എസ് എൽ സി വിദ്യാർഥി എന്ന രീതിയിലാണ്‌ ഒരു ബഞ്ചിൽ പരമാവധി മൂന്നുപേർ എന്ന തോതിൽ ഇരുത്തണം

4. എസ്എസ്‌എൽ സി, ഹയർ സെൻഡറി പരീക്ഷകൾ ഒരേ സമയം നടക്കുന്നതിനാൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പൽ എന്നിവർ കൂടിയാലോചിച്ച് തീരുമാനിക്കണം.

NO COMMENTS