തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ നിന്ന് കംപ്യൂട്ടര്‍ മോഷണം പോയി. സെക്രട്ടറിയേറ്റിലെ അനക്സ് രണ്ടില്‍ നിന്നാണ് കംപ്യൂട്ടര്‍ മോഷണം പോയത്. മോഷണം പോയ കംപ്യൂട്ടര്‍ പിന്നീട് കണ്ടെത്തി. ഓഗസ്റ്റ് ഒന്‍പതിനാണ് മോഷണം നടന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയില്‍ നിന്നാണ് കംപ്യൂട്ടര്‍ മോഷണം പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ മോഷണം പോയ കംപ്യൂട്ടര്‍ അനക്സിന്റെ ഇടനാഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കോണ്‍ഫറന്‍സ് ഹാളില്‍ സൂക്ഷിച്ചിരുന്ന കംപ്യൂട്ടറാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി