കൂട്ട അവധിയെടുത്ത് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പ്രതിഷേധം

302

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കുന്നതിനെതിരേ കൂട്ട അവധിയെടുത്ത് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പ്രതിഷേധം. പ്രതിപക്ഷ അനുകൂല സംഘടനയായ കേരള സെക്രട്ടേറിയേറ്റ് അസോസിയേഷന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കുമ്ബോള്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം അടക്കമുള്ള ആനുകൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ ജീവനക്കാരുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് സെക്രട്ടേറിയേറ്റ് അസോസിയേഷന്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. വിഷയത്തില്‍ മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നാണ് സെക്രട്ടറിയേറ്റ് അസോസിയേഷന്റെ ആരോപണം. ജീവനക്കാരുടെ വികാരം മാനിക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ഇടത് അനുകൂല സംഘടനകള്‍ പണിമുടക്കില്‍നിന്നും വിട്ടു നില്‍ക്കുകയാണ്. വിഷയം പരിഹരിക്കാന്‍ ശ്രമിക്കാതിരുന്നാല്‍ അനിശ്ചിതകാല സമരം ഉള്‍പ്പടെയുളള പ്രതിഷേധ പരിപാടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറിയേറ്റ് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY