കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതേതര മുന്നണിയെ അധികാരത്തില്‍ കൊണ്ടുവരണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ള ഭരണമല്ല രാജ്യത്ത് വേണ്ടതെന്നും കാന്തപുരം പറഞ്ഞു. എസ്എസ്എഫി ന്റെ ഭാരതയാത്രയുടെ സമാപനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് പറയുമ്ബോഴും കൃത്യമായ നിലപാടുകള്‍ പറഞ്ഞുവയ്ക്കുകയായിരുന്നു പരിപാടിയില്‍ കാന്തപുരം.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. ന്യൂനപക്ഷത്തെയും പിന്നാക്കക്കാരെയും പരിഗണിക്കുന്നവര്‍ക്ക് പിന്തുണ നല്‍കും. നരേന്ദ്രമോദിയോടും കേന്ദ്ര സര്‍ക്കാരിനോടും കാന്തപുരത്തിന് മൃദുസമീപമനമാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് നയം വ്യക്തമാക്കി കാന്തപുരം രംഗത്തുവന്നത്. സമസ്ത എപി വിഭാഗത്തിന്റെ മുതിര്‍ന്ന നേതാക്കളും കോഴിക്കോട് കടപ്പുറത്തെ പരിപാടിയില്‍ പങ്കെടുത്തു.