ഫസ്റ്റ്‌ബെൽ – ക്ലാസൂകളുടെ ഒരുക്കം നേരിൽ കണ്ട് സ്പീക്കർ ശ്രീരാമകൃഷ്ണൻ

71

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ എന്ന ഓൺലൈൻ പഠന സൗകര്യങ്ങൾ നേരിൽ കാണു ന്നതിനായി നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ കൈറ്റ് ഓഫീസ് സന്ദർശിച്ചു. ഓൺലൈൻ ക്ലാസെടുക്കുന്ന അധ്യാപകരുമായും സാങ്കേതിക പ്രവർത്തകരുമായും സ്പീക്കർ ആശയവിനിമയം നടത്തി. ഡിജിറ്റൽ ജനാധിപത്യം എന്നത് സങ്കൽപത്തിൽ നിന്ന് യാഥാർത്ഥ്യമാകുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ പൗരത്വം ലഭിക്കു ന്നത് ഡിജിറ്റൽ ജനാധിപത്യത്തി ലൂടെയാണ്.

കോവിഡ് കാലം – ദുരിതങ്ങളും ആഘാതവും ഏല്പിച്ചുവെങ്കിലും മറ്റുതരത്തിൽ നമുക്ക് അനുകൂലമായ മാറ്റങ്ങൾക്കു വഴിതെളിച്ചു. ഓൺലൈനിലൂടെ പഠനം നടത്താനുള്ള ശ്രമം പുതിയ അനുഭവമാണ് കുട്ടികൾക്കുണ്ടാ ക്കുന്നത്. അത് വലിയ തുടക്കമാണ്. ഡിജിറ്റൽ മേഖലയിൽ കേരളത്തിൽ വലിയ സാധ്യതകൾ തുറക്കുകയാണ്.

നമ്മുടെ സർവീസ് മേഖലകളിൽ സൂക്ഷ്മ സാധ്യതകളാണ് തൊഴിൽ രംഗത്ത് ഉണ്ടാകാൻപോവുന്നത്. ഫസ്റ്റ്‌ബെൽ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നാണ് അധ്യാപകൻകൂടിയായിരുന്ന സ്പീക്കർ സന്ദർശനം അവസാനിപ്പിച്ചത്. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, കരിക്കുലം കമ്മിറ്റി അംഗം കെ.സി. ഹരികൃഷ്ണൻ, സീനിയർ കണ്ടന്റ് എഡിറ്റർ കെ. മനോജ് കുമാർ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

NO COMMENTS