നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ആശുപത്രിയില്‍ ഒ.പി വിഭാഗത്തിലെ ബിന്ദു എന്ന സുരക്ഷാ സെക്യൂരിറ്റി ജീവനക്കാരിക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.
ഗൈനക്കോളജി വിഭാഗത്തില്‍ ഭാര്യയെ പരിശോധിക്കാനായി എത്തിയ പൂവര്‍ സ്വദേശിയായ ഇര്‍ഷാദ് ആണ് ബിന്ദുവിനെ കയ്യേറ്റം ചെയ്തത്. വനിത ഒപിയിലേക്ക് യുവാവിനെ കടത്തിവിടാന്‍ പറ്റില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ഇര്‍ഷാദ് ബിന്ദുവിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇര്‍ഷാദിന്റെ അടിയേറ്റ് നിലത്തു വീണ ഇവരുടെ ഇടതു കൈക്ക് പരുക്ക് പറ്റി. ഉടന്‍ തന്നെ ബിന്ദുവിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി. ഈ സമയം ഇര്‍ഷാദ് മുങ്ങിയിരുന്നു.